കോൺഗ്രസ് പറഞ്ഞാൽ എവിടെയും മത്സരിക്കും; പാലക്കാട് താൽപര്യമെന്ന് സന്ദീപ് വാര്യർ

single-img
7 January 2026

പാലക്കാട് സീറ്റില്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടാകുന്നത് ദൗര്‍ബല്യമല്ല, മറിച്ച് പാര്‍ട്ടിയുടെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് എന്നും യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. ബിജെപി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ചും അദ്ദേഹം പ്രതികരിച്ചു. കെ. സുരേന്ദ്രന് ഇനി മത്സരിക്കാന്‍ കഴിയുക പാലക്കാട് ജില്ലയില്‍ മാത്രമാണെന്നും, ഹെലികോപ്ടര്‍ വിക്ടോറിയ കോളേജില്‍ ഇറങ്ങി അതില്‍ തന്നെ തിരിച്ചുപോകാമെന്നുമായിരുന്നു സന്ദീപ് വാര്യറുടെ പരിഹാസം.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ പുതുമുഖത്തെ പരീക്ഷിക്കാനുള്ള ആലോചന കോണ്‍ഗ്രസിനുള്ളിലുണ്ടെന്ന സൂചനയും ശക്തമാണ്. അബിന്‍ വര്‍ക്കിയും മന്ത്രി വീണാ ജോര്‍ജും തമ്മിലുള്ള സാധ്യതയുള്ള മത്സരം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.