ത്രിപുരയിൽ ഇടതുപക്ഷം ബിജെപിയോട് പരാജയപ്പെട്ടപ്പോൾ ഇവിടെ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് കോൺഗ്രസ് നേതാക്കൾ: മന്ത്രി മുഹമ്മദ് റിയാസ്

single-img
14 May 2023

1957 ലെ സഖാവ് ഇഎംഎസിന്റെ സർക്കാരിനെ താഴെയിട്ട വിമോചന സമരകാലത്തെ കേരളം അല്ല 2023 ലെ കേരളം എന്ന് സുധാകരനും സുരേന്ദ്രനും മനസ്സിലാക്കുന്നത് നല്ലതാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്.

കർണാടകയിൽ ബിജെപിയുടെ പരാജയത്തിൽ സന്തോഷിക്കുന്നവരാണ് നമ്മളിൽ എല്ലാവരും.. കാരണം ബിജെപി പരാജയപ്പെടണമെന്ന് നെഞ്ചത്ത് കൈവെച്ച് ആഗ്രഹിച്ചവരാണ് കേരളത്തിലെ ജനമനസ്സുകൾ. ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ബിജെപിയോട് പരാജയപ്പെട്ടപ്പോൾ ഇവിടെ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് കോൺഗ്രസ് നേതാക്കൾ അതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം വിമർശിച്ചു.

അന്ധമായ ഇടതുപക്ഷ വിരുദ്ധതയാണ് ഇന്ന് കോൺഗ്രസിനെ നയിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ബിജെപി അധ്യക്ഷൻ പറഞ്ഞപ്പോൾ സംസ്ഥാനത്തെ ഈ സർക്കാരിനെ വലിച്ചുതാഴെയിടണമെന്ന് ഉടനെ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് വിമോചനസമരത്തിന് സമയമായിയെന്നാണ് , സുധാകരനും സുരേന്ദ്രനും ഒന്നോർത്താൽ നല്ലതാണ് വിമോചന സമരകാലത്തെ കേരളം അല്ല 2023 ലെ കേരളം.

കർണാടകയിൽ ജയിച്ചു എന്ന് പറഞ്ഞ് ഞെളിഞ്ഞ് നിൽക്കുന്നതിന് പകരം കർണാടകയിൽ അഞ്ചുകൊല്ലവും ഭരിക്കാൻ കഴിയുന്ന നിലയിൽ ഗ്രൂപ്പൊന്നുമില്ലാതെ ബിജെപിയിലേക്ക് ആള് ചാടിപ്പോകാതെ പ്രത്യേകം ശ്രദ്ധിക്കണം എന്ന അഭ്യര്ഥനയുണ്ട്. ചില നേതാക്കന്മാർ പറയുകയുണ്ടായി കർണാടകയിൽ സിപിഐഎമ്മിന് സീറ്റൊന്നും കിട്ടിയില്ലലോ എന്ന്.

ശരിയാണ് ഞങ്ങൾക്കവിടെ സീറ്റൊന്നും കിട്ടിയില്ല . എന്നാൽ, ഒന്ന് പറയാൻ പറ്റും, തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ മാരാകുന്നത് വരെ റിസോർട്ടിലേക്ക് ഒളിച്ചുകടത്തേണ്ട ഗതികേട് ഇടതുപക്ഷ എംഎൽഎമാർക്ക് ഉണ്ടാകില്ല. ഞങ്ങളുടെ കഴുത്ത് പോയാലും ഞങ്ങൾ കൂറ് മാറില്ല,ബിജെപിക്കെതിരെ പോരാടും അത് ജനങ്ങൾക്കറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.