ഞാൻ കൊണ്ടുവന്നതല്ലാതെ മറ്റെന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്: ശശി തരൂർ

single-img
10 March 2024

നമ്മുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കാന്‍ പോവുന്നതെന്നും താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ കൊണ്ടുവന്നതല്ലാതെ മറ്റെന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ കൊടുക്കുന്നതല്ലാതെ പൂര്‍ത്തിയാക്കാന്‍ ബിജെപിയ്ക്കായില്ല. എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്. വിജയം ജനം തീരുമാനിക്കും. തിരുവനന്തപുരത്ത് ഇത്തവണ നടക്കാന്‍ പോവുന്നത് ത്രികോണ മത്സരമാണ്. 15 വര്‍ഷം പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് എന്തിനാണ് സ്വീകരണം. ഇത് എന്റെ നാടാണ്. തനിക്കിവിടെ പ്രത്യേക സ്വീകരണം വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.