മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം; ട്രെയിലർ പുറത്ത്

single-img
25 December 2022

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത് വന്നു . മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

മലയാള സിനിമാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു. ഈ സിനിമയിൽ ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.