ജീവിതത്തിൽ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുണ്ട് ;എങ്കിലും ലക്ഷ്യം ഒളിംപിക്സാണ്; പിവി സിന്ധു പറയുന്നു

single-img
5 December 2023

ഒരു പോഡ്കാസ്റ്റ് ഷോയിൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു . സിന്ധുവിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഇപ്പോഴും സിം​ഗിൾ എന്നായിരുന്നു സിന്ധുവിന്റെ മറുപടി. ജീവിതത്തിൽ ഒരു പങ്കാളിയെ ആ​ഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് സിന്ധു മറുപടി നൽകി. എങ്കിലും തന്റെ ലക്ഷ്യം ഒളിംപിക്സാണ്. വിവാഹ ജീവിതം വിധിപോലെ സംഭവിക്കുമെന്നും സിന്ധു പറയുന്നു .

ഇതേവരെ ആരോടെങ്കിലും പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയായിരുന്നു സിന്ധുവിന്റേത്. ആരുമായെങ്കിലും ഡേറ്റിം​ഗ് നടത്തിയിട്ടുണ്ടോ എന്നായി അവതാരകന്റെ ചോദ്യം. ഇല്ല എന്ന് മറുപടി നൽകിയ സിന്ധു, ‘അതിനെക്കുറിച്ച് നല്ലതോ ചീത്തയോ പറയുന്നില്ല, സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ, തന്റെ ജീവിതം താൻ ആസ്വദിക്കുകയാണെന്നും പ്രതികരിച്ചു.