തുറമുഖ നിർമ്മാണം തുടരും; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നു

single-img
6 December 2022

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പാക്കാന്‍ സർക്കാരും സമരസമിതിയും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സമരസമിതി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

സമരം അവസാനിപ്പിക്കാൻ തങ്ങൾ വിട്ടുവീഴ്ച ചെയ്‌തെന്നും പൂര്‍ണ്ണതൃപ്തിയില്ലെന്നും സമരസമിതി പറഞ്ഞു. നിലവിൽ കടലോരത്ത് നിന്ന് മാറ്റിയവരുടെ വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5500 മതിയെന്ന് സമരസമിതി മുഖ്യമന്ത്രിയോട് വ്യക്തമാക്കി. ജോലിക്ക് പോകാൻ സാധിക്കാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി.

അതേപോലെ തന്നെ തീരശോഷണത്തില്‍ വിദഗ്ധ സമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധ സമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ നൽകിയിട്ടുള്ള ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററി കമ്മറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.