നടി നിഖിലയുടെ പേരിന്റെ കൂടെയുള്ള ‘വിമല്‍’ അച്ഛനല്ല, അമ്മയാണ്

single-img
20 September 2022

നടി നിഖിലാ വിമലിന്റെ പേരിന്റെ പിന്നിലുള്ള കൗതുകം മനസ്സിലാകുന്നത് ‘വിമല്‍’ എന്നത് അച്ഛന്റെ പേരല്ല അമ്മയുടെ പേരാണ് എന്നറിയുമ്പോഴാണ്. മാത്രമല്ല, അതുകൊണ്ടും തീരുന്നില്ല പേരിലെ കൗതുകം. വിമല്‍ എന്നത് എങ്ങിനെ അമ്മയുടെ പേരുവരും എന്ന സംശയംകൂടി ഉണ്ടാകും.

നിഖിലയുടെ അമ്മയുടെ ശരിയായ പേര് വിമല്‍ എന്നല്ല, വിമലാദേവി എന്നാണ്. അതിന്റെ ചുരുക്കമാണ് നിഖിലയുടെ പേരിനൊപ്പമുള്ള വിമല. നിഖിലയുടെ സഹോദരി അഖിലയുടെ പേരിന്റെ കൂടെയും ചേര്‍ത്തിരിക്കുന്നത് അമ്മയുടെ പേരുതന്നെയാണ്.

ചെറുപ്പത്തില്‍ പിതാവ് തന്നെയാണ് മാതാവിന്റെ പേര് ഒപ്പം ചേര്‍ത്തത്. അടുത്തകാലത്തായി കേരളത്തിൽ അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. പക്ഷെ നിഖിലയ്ക്ക് അതില്‍ യാതൊരു പുതുമയുംതോന്നില്ല എന്ന് പറഞ്ഞാൽ അതിശയമാകില്ല.