മോഹന്‍ലാല്‍ നായകനാകുന്ന ‘ഋഷഭ’യിൽ വിജയ് ദേവരക്കൊണ്ടയും

single-img
16 November 2022

മലയാളം- തെലുങ്ക് ഭാഷകളില്‍ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രമായ ഋഷഭ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം പ്രശസ്തനായ തെലുങ്ക് യുവതാരവും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു.

ഈ യുവതാരം വിജയ് ദേവരക്കൊണ്ടയാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിനോദ ഓൺലൈൻ ചാനലായ ഒടിടി പ്ലേയ് മീഡിയയാണ് ഈ വിവരം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ മകന്‍ ആയിട്ടായിരിക്കും വിജയ് ദേവരക്കൊണ്ട ഈ ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് സൂചന. , അച്ഛന്‍- മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കന്നഡ സംവിധായകനായ നന്ദകുമാറാണ് സംവിധാനം ചെയ്യുന്നത്.