കോൺഗ്രസിൽ നേതാവായി ഭാവിക്കുന്ന പലർക്കും ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ല: വയലാർ രവി

single-img
7 September 2022

നേതാക്കളുടെ പിന്നാലെ കൂടുന്നവരെ സാമൂഹിക പശ്ചാത്തലവും പ്രവർത്തന മികവും നോക്കാതെ നേതൃസ്ഥാനങ്ങളിൽ അവരോധിച്ചത് കോൺഗ്രസിനെ ദുർബലപ്പെടുത്തി എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി.

തിരുവനന്തപുരത്തെ ആദ്യകാല കെഎസ്‌യു നേതൃകൂട്ടായ്മയായ സമ്മോഹനത്തിന്റെ ചരിത്രനായകൻ പുരസ്കാരം വയലാറിലെ കുടുംബവീട്ടിൽ വച്ച് സ്വീകരിച്ചു കൊണ്ട് മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

നേതാവായി ഭാവിക്കുന്ന പലർക്കും ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ല. നോമിനേഷൻ രീതിയിൽ നിർത്തണം ആര് നേതാവാകണം എന്ന് അതാത് കമ്മിറ്റികൾ നിശ്ചയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതെ സമയം കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് ഇന്നു കന്യാകുമാരിയിൽ നിന്നും ആരംഭിക്കും. യാത്ര നാളെ മുതൽ 10 വരെ കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തും, തുടർന്ന് 11 ന് കേരളത്തിൽ പ്രവേശിക്കും. 13 വരെ തിരുവനന്തപുരം ജില്ലയിലാണ്. 29 വരെയാണു കേരളത്തിലെ പര്യടനം.