മതസൗഹാർദ്ദം തകർത്തു വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമം: മന്ത്രി സജി ചെറിയാൻ

single-img
18 January 2026

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മതസൗഹാർദ്ദം തകർത്തു വോട്ട് നേടാനാണ് വിഡി സതീശന്റെ ശ്രമമെന്നും കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസാണെന്നും മന്ത്രി ആരോപിച്ചു.

വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ വിവാദം സൃഷ്ടിക്കുന്നത് അനാവശ്യമാണെന്നും, പ്രായമായ ഒരാളോടുള്ള മാനുഷിക പെരുമാറ്റമാണത് എന്നും അദ്ദേഹം പറഞ്ഞു. കയ്യടി നേടാനുള്ള തരംതാണ പ്രസ്താവനയാണ് വിഡി സതീശന്റേതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ വർഗീയത വളർത്തുന്നത് കോൺഗ്രസാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒരു വശത്ത് ആർ എസ് എസും മറു വശത്ത് മുസ്ലീം ലീഗും വർഗീയത പടർത്തുന്നു. സമുദായ സംഘടനകൾ ഒന്നിക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ. ഐക്യ നീക്കം സി പിഐ എം സോഷ്യൽ എൻജിനീയറിങ്ങിൻ്റെ ഭാഗമല്ല. സമുദായ നേതാക്കൾ നല്ല ബോധമുള്ളവരാണ്. ഏത് സമയം എങ്ങനെ ഇടപെടണം എന്ന് ധാരണയുള്ളവരാണ് വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും എന്ന് മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.