നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം; 1105 കോടി രൂപ അനുവദിച്ചു: മുഖ്യമന്ത്രി

single-img
18 August 2026

സംസ്ഥാനത്ത് നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 1105 കോടി രൂപ അനുവദിച്ചതായും ഇനി മുതൽ ഒരു മാസവും പെൻഷൻ മുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓണക്കാലം കണക്കിലെടുത്താണ് ഇത്തവണ പെൻഷൻ നേരത്തെ വിതരണം ചെയ്യുന്നതെന്നും ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 59,00,472 പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുക. അർഹരായ എല്ലാവർക്കും സമയബന്ധിതമായി പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പകുതിയിലധികം ഓണക്കിറ്റുകളും റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. ഇതുവരെ 75,855 കിറ്റുകൾ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.