കേരളത്തിൽ വിലക്കയറ്റം രൂക്ഷമെന്ന് വി ഡി സതീശൻ’; സഭയ്ക്ക് ശേഷം വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്ന് മന്ത്രി ജി ആർ അനിൽ

single-img
8 August 2023

കേരളത്തിൽ ജനങ്ങൾ കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്നാൽ, സഭയ്ക്ക് ശേഷം വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്ന് മന്ത്രി ജിആർ അനിൽ മറുപടി പറഞ്ഞു. പ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു.

ഈ ആഘാതങ്ങളിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആർ അനിൽ ഏറ്റെടുത്തു. സഭയ്ക്ക് ശേഷം ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി. വിപണിയിലെ സജീവ ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു..