വാജി വാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ല; യുഡിഎഫ് കാലത്തെ ഭരണസമിതിക്ക് കുരുക്കായി ദേവസ്വം ഉത്തരവ്

single-img
16 January 2026

തന്ത്രിക്ക് കുരുക്കായി ദേവസ്വം ഉത്തരവ്. വാജി വാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന ദേവസ്വം ഉത്തരവിന്റെ പകര്‍പ്പ് ഒരുമാധ്യമത്തിലൂടെ പുറത്തുവന്നു . വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ചട്ടവിരുദ്ധമായെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. 2012ലാണ് ബോര്‍ഡ് കമ്മീഷണര്‍ ഉത്തരവിറക്കിയത്.

പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് തീരുമാനം. ഈ ഉത്തരവ് നിലനില്‍ക്കേയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ബോര്‍ഡ് വാജി വാഹനം തന്ത്രിക്ക് നല്‍കിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നല്‍കിയത്. തന്ത്രിക്ക് ചട്ടവിരുദ്ധമായി വാജി വാഹനം കൈമാറിയതില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡിനും കുരുക്കാകുകയാണ്.

2017ല്‍ വാജിവാഹനം നല്‍കിയത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ബോര്‍ഡാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ബോര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ അംഗങ്ങളായിരുന്നു. തന്ത്രിക്ക് വാജി വാഹനം നല്‍കിയത് ആചാരമാണെന്നായിരുന്നു അജ് തറയിലിന്റെ വാദം. 2017ല്‍ ശബരിമലയിലെ കൊടിമരം മാറിയ സമയത്താണ് തന്ത്രി വാജി വാഹനം വീട്ടിലേക്ക് കൊണ്ടുപോകുന്നത്.