വടക്കഞ്ചേരി അപകടം; നഷ്ടപരിഹാരത്തിൽ കേന്ദ്രത്തിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: കെ സുരേന്ദ്രൻ

single-img
6 October 2022

വടക്കഞ്ചേരി ബസ് അപകടത്തിൽപെട്ടവർക്ക് സംസ്ഥാന സർക്കാർ ഉടൻ തന്നെ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷൻ കെ. സുരേന്ദ്രൻ . നിലവിൽ പ്രധാനമന്ത്രി അനുവദിച്ച നഷ്ടപരിഹാരം ആശ്വാസകരമാണ്. ഈ കാര്യത്തിൽ കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ കേരളത്തിൽ റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ യും അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.