വി മുരളീധരൻ നിധിൻ ഗഡ്കരിയെ വികസനകാര്യത്തിൽ മാതൃകയാക്കണം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

single-img
16 December 2022

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. വികസനത്തിന്റെ കാര്യത്തിൽ മുരളീധരൻ പോസറ്റീവ് ആകണമെന്നും കേന്ദ്രമന്ത്രിയായ നിധിൻ ഗഡ്കരിയെ വികസനകാര്യത്തിൽ മാതൃകയാക്കണമെന്നും.

വിവാദങ്ങൾ ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും റിയാസ് പറഞ്ഞു. വികസനം മുടക്കുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം. വികസനം നടപ്പാക്കുന്നത് കപ്പ്‌ നേടാൻ അല്ല. വികസന കാര്യത്തിൽ ഗഡ്കരിക്കുള്ളതിന്റെ നൂറിലൊന്ന് താൽപര്യമെങ്കിലും മുരളീധരൻ കാണിക്കണം.

ഭൂമി ഏറ്റെടുക്കലിൽ കേരള മോഡൽ ആണ് നടപ്പാക്കിയത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന് ദേശീയ പാത വികസനം കൈകാര്യം ചെയ്യുന്നതിൽ പാളിച്ച വന്നുവെന്നും റിയാസ് പറഞ്ഞു. ദേശീയപാതാ വികസനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ദേശീയപാതാ സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് 25 ശതമാനം പണം നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു .