പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കാൻ ഉത്തരവിറക്കി യുപി സർക്കാർ

single-img
25 October 2022

യുപിയിലെ പ്രയാഗ് രാജിൽ പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ഗ്ലോബൽ ഹോസ്പിറ്റൽ എന്ന ആശുപത്രി ഇനി പ്രവർത്തിക്കില്ല. എത്രയും വേഗം ഈ സ്വകാര്യ ആശുപത്രി പൊളിക്കാൻ ഉത്തരവ് യുപി സർക്കാർ പുറത്തിറക്കി.

ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് മുപ്പത്തിരണ്ട് വയസുകാരൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആശുപത്രി പൊളിക്കാൻ സർക്കാ‍ർ തീരുമാനമെടുത്തത്. മരണ പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രിക്കെതിരെ സ‍ർക്കാർ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു.

സംഭവം നടന്ന പിറ്റേന്ന് തന്നെ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് തന്നെ ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിൽ ഈ ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്. ആശുപത്രി നൽകിയ . വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ടാണ് ആശുപത്രി പൊളിക്കാൻ സർക്കാർ ഉത്തരവിറക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.