രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി ഉണ്ണി മുകുന്ദന്‍ ഫിലിംസ്

single-img
12 April 2023

പുതിയ രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ സിനിമ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ്. സോഷ്യൽ മീഡിയയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ പുതിയ എഴുത്തുകാരെയും കഥയും തേടുന്നതായി അറിയിച്ചത്.

ഇതിനോടകം രജിസ്റ്റര്‍ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങള്‍ തേടുന്നതെന്നും താത്പര്യമുള്ളവര്‍ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസ് അറിയിപ്പിൽ പറയുന്നു.