സര്‍വകലാശാല ബില്‍ ഇന്ന് നിയമസഭയിൽ; ഗവര്‍ണറുടെ നിലപാട് നിർണ്ണായകം

single-img
29 August 2022

സര്‍വകലാശാല ബില്‍ ഇന്ന് സഭയുടെ മുന്നില്‍ വരും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. ബില്‍ പാസ്സായാലും ഗവർണ്ണർ ഒപ്പിടുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. ഒപ്പിടില്ല എന്ന് തന്നെയാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.

അതെ സമയം ഗവർണറെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങളും ഒരു ഭാഗത്തു നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. ലോകായുക്ത ബിൽ ആണ് സർക്കാരിനെ സംബന്ധിച്ച് നിർണ്ണായകൾ. അത് ഒപ്പിടാൻ സർവകലാശാല ബില്ലിൽ വെള്ള ചേർക്കുമോ ഇല്ലയോ എന്ന് ഇന്ന് അറിയാം.

വൈസ്‌ ചാൻസലർ തെരഞ്ഞെടുപ്പിന്‌ സെർച്ച്‌ കമ്മിറ്റി അംഗങ്ങളെ മൂന്നിൽനിന്ന്‌ അഞ്ചാക്കുന്നത്‌ ഉൾപ്പെടെ സുപ്രധാന നിർദ്ദേശം അടങ്ങുന്നതാണ് പുതിയ സര്‍വകലാശാല ബില്‍. പുതിയ ബില്ലിൽ മൂന്ന് പേര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരാണ്. കമ്മിറ്റിയില്‍ പുതുതായി ചേര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും ഇനി കണ്‍വീനര്‍. ഒപ്പം സര്‍ക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകും.


നിലവില്‍ വിസി നിയമനത്തിന് മൂന്ന് അംഗ സെര്‍ച്ച് കമ്മിറ്റിയാണുള്ളത്. ഇതിന് പകരമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഞ്ച് അംഗ സമിതി വരുന്നത്.