മനുഷ്യജീവൻ അപഹരിക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാലംഘനം: മാധവ് ഗാഡ്ഗില്‍

single-img
22 January 2023

മനുഷ്യജീവൻ അപഹരിക്കുന്ന മനുഷ്യജീവനപഹരിക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാലംഘനമാണെന്ന് രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. കഴിഞ്ഞ 50 വര്‍ഷം കൊണ്ട് നമ്മുടെ നാട്ടിൽ കാടിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം മൃഗങ്ങള്‍ പെരുകിയെന്നും നിയന്ത്രിത വേട്ടയാടലാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തമായ നിലപാടെടുക്കുന്ന വനംവകുപ്പുകള്‍ കാലാകാലങ്ങളില്‍ കള്ളകണക്കുകളാണ് പുറത്തുവിടുന്നത്. കേരളത്തിലെ മലയോരമേഖലയിലെ പ്രശ്‌നങ്ങളില്‍ തന്നെ കുറ്റപ്പെടുത്തുന്ന വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അധികാരത്തിന്റെ സംവിധാനങ്ങളും സ്വാധീനവും വെച്ച് കാര്യങ്ങള്‍ കൃത്യമായി പഠിക്കണമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ മൃഗസംരക്ഷണത്തിനായി ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തുന്ന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുടെ തലപ്പത്തുള്ളവര്‍ മൃഗവേട്ടയാടലിന് പേരുകേട്ടവരാണെന്ന് കുറ്റപ്പെടുത്തിയ ഗാഡ്ഗില്‍ അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം എന്നാവര്‍ത്തിക്കുകയും ചെയ്തു.