മോദി സർക്കാർ അധികാരമേറ്റശേഷമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ; ഇന്ത്യക്കെതിരെ യുഎൻ സെക്രട്ടറി ജനറൽ

single-img
20 October 2022

തുടർച്ചയായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇന്ത്യക്കെതിരെ വിമർശനവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ഇട്യായിൽ ത്രിദിന സന്ദർശനം നടത്തുന്ന ഗുട്ടെറസ്‌ മുംബൈയിൽ പ്രസംഗിക്കവെയാണ്‌ പ്രധാനമായും നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷമുള്ള സംഭവങ്ങളിൽ വിമർശം ഉന്നയിച്ചത്‌.

ഐക്യരാഷ്ട്രസഭയിൽ മനുഷ്യാവകാശ കൗൺസിൽ അംഗമെന്ന നിലയിൽ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും മൂല്യങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വിദ്യാർഥികളുടെയും അവകാശം സംരക്ഷിക്കണം. ഇതോടൊപ്പം തന്നെ ലിംഗസമത്വത്തിലും സ്‌ത്രീസ്വാതന്ത്ര്യത്തിലും ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും ഐക്യരാഷ്‌ട്ര സംഘടന തലവൻ പറഞ്ഞു.