മകൻ ലഹരിക്ക് അടിമയാണെന്ന തരത്തിൽ നടക്കുന്ന സൈബറാക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി ഉമ തോമസ്

single-img
3 September 2022

കൊച്ചി: മകൻ ലഹരിക്ക് അടിമയാണെന്ന തരത്തിൽ നടക്കുന്ന സൈബറാക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി തൃക്കാക്ര എംഎൽഎ പി.ടി തോമസ്. ഇതിനെതിരെ ഉമ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നല്‍കി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കോപ്പി ഉമ തോമസ് പിന്നീട് ഫേസ്ബുക്കിൽ പങ്കുവെച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഉമ തോമസ് വ്യക്തമാക്കുന്നുണ്ട്. എല്ലാവരുടെയും പിന്തുണയും ഉമ തോമസ് അഭ്യർഥിച്ചിട്ടുണ്ട്.

മകനെ ലഹരിമരുന്ന് കേസില്‍ പോലീസ് അറസ്റ്റു ചെയ്തെന്ന പ്രചാരണത്തിനെതിരെ ഉമ തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പൊലീസ് പൊക്കിയെന്ന് പറയുന്ന മകന്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.
മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്

മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം.
പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല.
പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ്‌ ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നൽകും