കഞ്ചാവ് കേസില്‍ രണ്ട് യുവാക്കള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

single-img
14 April 2023

കഞ്ചാവ് കേസില്‍ രണ്ട് യുവാക്കള്‍ക്ക് കഠിന തടവിനും പിഴയും ശിക്ഷ. 45 കിലോ ക‍ഞ്ചാവ് കടത്തിയ കേസില്‍ കര്‍ണാടക സ്വദേശി സുധീര്‍ കൃഷ്ണന്‍, മലപ്പുറം വെളിയങ്കോട് സ്വദേശി നിധിന്‍ നാഥ് എന്നിവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

സുധീര്‍ കൃഷ്ണന് പത്ത് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നിധിന്‍ നാഥിന് അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2021 മാര്‍ച്ച്‌ 20 നാണ് ആലുവയില്‍ 45 കിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത്.