ത്രിപുര; തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു

single-img
27 January 2023

ത്രിപുരയിൽ നിന്നുള്ള സിപിഎം എം.എൽ.എ മൊബോഷർ അലിയും മുൻ എം.എൽ.എ സുബൽ ഭൗമിക്കും ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപിയുടെ ഉന്നതർ ചേർന്ന യോഗത്തിൽ ഇരുവരും ബിജെപിയെ പ്രശംസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി മണിക് സാഹയുടെയും മുഖ്യ വക്താവ് അനിൽ ബലൂനിയെ കൂടാതെ സംസ്ഥാനത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സംബിത് പത്ര, മഹേഷ് ശർമ്മ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലാണ് അവർ പാർട്ടിയിൽ ചേർന്നത്.

പ്രധാനമന്ത്രി മോദിയുടെ ആക്ട് ഈസ്റ്റ് നയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാവരേയും ആകർഷിച്ചിട്ടുണ്ടെന്നും പാർട്ടിയിലേക്കുള്ള അവരുടെ പ്രവേശനം അതിന് സഹായിക്കുമെന്നും സാഹ പറഞ്ഞു. ‘ജനപിന്തുണ ബിജെപിക്കൊപ്പമാണ്, വീണ്ടും സർക്കാർ രൂപീകരിക്കും.”- അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 16നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.