സിനിമയ്ക്ക് പ്രായമൊന്നും ഒരു തടസ്സമേ അല്ല; തിയേറ്ററുകളിൽ ‘ടർബോ’ തരംഗം

single-img
23 May 2024

മമ്മൂട്ടിയുടെ പക്കാ മാസ് ആക്ഷൻ പടമായ ടർബോ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടുന്നത്. സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും ചേർന്ന് അണിയിച്ചൊരുക്കിയ സിനിമയിലെ പ്രധാന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ജോസ്.

ഇടുക്കിയില ഒരു സാധാരണ അച്ചായൻ കുടുംബത്തിലെ അംഗമാണ് ഇയാൾ . ജീപ്പ് ഡ്രൈവറായ ജോസിന്റെ കൂട്ടുകാരനാണ് ജെറി. ഇയാളുടെ ഒരു പ്രശ്നത്തിൽ ജോസ് ഇടപെടുന്നതോടെയാണ് കഥ മാറുന്നത്. ഇതിന്റെ പേരിൽ സ്വന്തം നാട് വിട്ട് ചെന്നൈയിലേക്ക് പോകേണ്ടി വരുന്ന ജോസിനെ കാത്തിരുന്നത് വൻകിട മാഫിയ ആണ്. ശേഷം ഇയാളുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ വന്ന് പെടുന്ന സംഭവങ്ങളും അതിന് പിന്നാലെ ഉള്ള പരക്കം പാച്ചിലുമാണ് ടർബോയുടെ പ്രമേയം.

സിനിമയ്ക്ക് പ്രായമൊന്നും ഒരു കാരണമേ അല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ച് പക്കാ മാസ് ആക്ഷൻ മോഡിലുള്ള താരത്തിന്റെ പരകായപ്രവേശം പ്രേക്ഷകരെ ആവേശത്തലാഴ്ത്തി എന്നത് വ്യക്തം. ഓരോ ‘ടർബോ പഞ്ചിനും’ തിയറ്ററിൽ നിന്നും ഉയരുന്ന ഹർഷാരവം തന്നെ അതിന് തെളിവ്.