റിലീസ് ചെയ്ത് വെറും പത്തൊൻപത് ദിവസത്തിൽ 20,000 ഷോകൾ പൂർത്തിയാക്കി ടർബോ

single-img
10 June 2024

മമ്മൂട്ടി നായകനായ ടർബോ ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങൾ നേടി ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചിരുന്നു. കേവലം ഒരാഴ്ചയ്ക്ക് ഉള്ളിൽ 50 കോടി ക്ലബ്ബിലും ടർബോ ഇടം നേടിയിരുന്നു. ഇപ്പോൾ ഇതാ ടർബോ മറ്റൊരു നേട്ടവും സ്വന്തമാക്കിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.

റിലീസ് ചെയ്ത് വെറും പത്തൊൻപത് ദിവസത്തിൽ 20,000 ഷോകൾ ടർബോ പൂർത്തിയാക്കി എന്ന വിവരമാണ് പുറത്തുവരുന്നത്. അതും കേരളത്തിൽ മാത്രമാണ് 20,000 ഷോകൾ ടർബോ പൂർത്തി ആക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കണ്ണൂർ സ്ക്വാഡ് ( 29.2K), ഭീഷ്മപർവ്വം(25.8K) എന്നീ ചിത്രങ്ങളാണ് ടർബോയ്ക്ക് മുന്നിലുള്ള മമ്മൂട്ടി ചിത്രങ്ങൾ. മധുരരാജ(18.2K), ദ പ്രീസ്റ്റ്(18.2K) എന്നിവയാണ് ഷോയുടെ കാര്യത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള മമ്മൂട്ടി സിനിമകൾ എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 71 കോടിയോളം രൂപ ടർബോ സ്വന്തമാക്കി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.