ഉത്തരാഖണ്ഡിലെ ടണൽ തകർച്ച; ഇന്ത്യൻ സൈന്യം മാന്വൽ ഡ്രില്ലിംഗിന്റെ ചുമതല ഏറ്റെടുത്തു

single-img
26 November 2023

ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ടണലിംഗ് കൺസൾട്ടന്റ് ആർനോൾഡ് ഡിക്സ് അഭിപ്രായപ്പെട്ടു. തുരങ്കത്തിനുള്ളിലുണ്ടായിരുന്ന പാറകളുടെ ഏതെങ്കിലും തരത്തിലുള്ള രൂപമാറ്റം മൂലമാകാം ഇത്തരത്തിൽ ഒരു അപകടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രിൽ തകരാറിലായതോടെ ഇന്ത്യൻ സൈന്യം മാന്വൽ ഡ്രില്ലിംഗിന്റെ ചുമതല ഏറ്റെടുത്തു.

രക്ഷാപ്രവർത്തനങ്ങൾക്ക് ഇനിയും കൂടുതൽ സമയം വേണ്ടിവരുമെന്ന് ദേശീയ ദുരന്ത നിവാരണ സേന ഇപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മേലിൽ ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അർനോൾഡ് ഡിക്‌സ് മാധ്യമങ്ങളോട് പറഞ്ഞു. 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 360 മണിക്കൂർ കഴിഞ്ഞു. 15 ദിവസമായി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്.

ഇതോടൊപ്പം പെപ്പിൽ കുടുങ്ങിയ യന്ത്രഭാഗം മുറിച്ച് മാറ്റാനും തുടങ്ങി. അവസാന 15 മീറ്ററും മുറിക്കേണ്ടതുണ്ട്. തകർന്നുവീണ സിൽക്യാര തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ തുരന്നെടുക്കുന്നതിനിടെ ആഗർ മെഷീന്റെ ബ്ലേഡുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. 60 മീറ്റർ അവശിഷ്ടങ്ങൾ തകർക്കാൻ അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന കൂറ്റൻ ഡ്രിൽ വെള്ളിയാഴ്ച തകർന്നിരുന്നു .