റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലന്ന് നിർമല സീതാരാമൻ; ഗ്യാസ്കുറ്റിയിൽ “മോദി ജി 1105 രൂപ” എന്ന് സ്റ്റിക്കർ ഒട്ടിച്ചു ടിആർഎസ്

single-img
3 September 2022

പിഡിഎസ് കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കാണാത്തതിനെച്ചൊല്ലി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തെലങ്കാനയിലെ ജില്ലാ കളക്ടറും തമ്മിലുണ്ടായ ചൂടാറിയ വാഗ്വാദത്തിനു പിന്നാലെ പാചക വാതക സിലിണ്ടറുകളിൽ ‘മോദി ജി 1105 രൂപ’ എന്ന സ്റ്റിക്കർ ഒട്ടിച്ചു തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രചാരണം.

നിങ്ങൾക്ക് മോദി ജിയുടെ ചിത്രങ്ങൾ വേണമായിരുന്നു, ഇതാ നിർമല സീതാരാമൻ ജി എൽപിജി സിലിണ്ടറുകളിലെ മോദിയുടെ പോസ്റ്ററുകളുടെ വീഡിയോ എന്ന് പറഞ്ഞു കൊണ്ടാണ് ടിആർഎസ് നേതാവ് കൃശാങ്ക് മന്നെ വീഡിയോ പോസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ ഫോട്ടോകൾ ന്യായവില കടയിൽ പ്രദർശിപ്പിക്കാത്തതിനെ തുടർന്ന് നിർമ്മല സീതാരാമൻ കാമറെഡ്ഡി ജില്ലാ കളക്ടർ ജിതേഷ് വി പാട്ടീലിനെ ശാസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയി പ്രചരിച്ചിരുന്നു. നിർമല സീതാരാമന്റെ പരസ്യ ശാസനക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടായത്.
ജില്ലാ മജിസ്‌ട്രേറ്റ് കൂടെയായ കളക്റ്ററോട് കേന്ദ്ര ധനമന്ത്രി നടത്തിയ വാക്കേറ്റം തന്നെ അമ്പരപ്പിച്ചുവെന്ന് ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവു പറഞ്ഞത്.