മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
18 October 2022

കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേരള യുക്തിവാദി സംഘമാണ് ഹര്‍ജി സമര്‍പ്പിച്ചത്. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേരളത്തില്‍ ഇതിനു മുന്‍പും സമാനമായ കൊലപാതകങ്ങള്‍ നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ തിരോധാനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മഹാരാഷ്ട്ര ,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്.