പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല; ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു: കെ സുരേന്ദ്രൻ

single-img
1 June 2023

കണ്ണൂരിൽ നടന്ന ട്രെയിൻ തീവയ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന കെ ടി ജലീലിന്റെ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . രാജ്യദ്രോഹ പരാമർശമാണ് ജലീൽ നടത്തിയതെന്നും ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചുവെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.

ഇതോടൊപ്പം, ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. കേരളത്തിൽ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നായിരുന്നു കണ്ണൂരിലെ ട്രെയിൻ തീവെപ്പ് സംഭവത്തെ ചൂണ്ടിക്കാണിച്ച് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫാസിസ്റ്റുകളുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വർഗ്ഗീയ ധ്രുവീകരണമാണ്. തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് അവർ മനസിലാക്കി. ആദ്യശ്രമം എലത്തൂരിൽ പരാജയപ്പെട്ടപ്പോൾ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേതെന്നും ജലീൽ ചോദിച്ചിരുന്നു.