ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് നാലു വയസ്സായ പെണ്‍കുട്ടി ഉൾപ്പെടെ മൂന്നുപേര്‍ മരിച്ചു

10 October 2022

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. നാലു വയസ്സായ പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
10 പേര്‍ പരുക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ലാഹോറി ഗേറ്റിന് സമീപമാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഫയര്‍ഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയാണ് ഇരു നില കെട്ടിടം തകരാന്‍ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം.