8.80 ലക്ഷം രൂപ; ചിന്ത ജെറോമിന് ഇരട്ടിയാക്കിയ ശമ്പളത്തിന്റെ കുടിശിഖ അനുവദിച്ചു

single-img
1 September 2023

സംസ്ഥാന യുവജന കമീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന് ഇരട്ടിയാക്കിയ ശമ്പളത്തിന്റെ കുടിശിഖ സർക്കാർ അനുവദിച്ചു. ശമ്പളത്തിൽ മുന്‍കാല പ്രാബല്യമായി ഉണ്ടായിരുന്ന 8,80,645 രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

2017 ജനുവരി ആറ് മുതല്‍ 2018 മേയ് 25 വരെയുള്ള കാലയളവിലെ അധിക ശമ്പളമാണിത്. 2016 ഒക്ടോബര്‍ 14 നാണ് ചിന്തയെ കമീഷന്‍ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യകാലങ്ങളിൽ പിന്നീട് അത് ഒരു ലക്ഷമാക്കി ഉയർത്തി.

ചിന്ത അധ്യക്ഷയായ ദിവസം മുതല്‍ തനിക്ക് ഉയര്‍ന്ന ശമ്പളം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. 2017 ജനുവരി ആറ് മുതല്‍ ശമ്പളം ഒരു ലക്ഷമാക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23ന് ഉത്തരവിറക്കി. ഈ ഇനത്തിലുള്ള കുടിശ്ശികയാണ് ഇപ്പോൾ ലഭിച്ചത്. 2023 ഫെബ്രുവരിയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കി ചിന്ത സ്ഥാനമൊഴിയുകയായിരുന്നു.