മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
28 January 2026

മൂന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 18 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
പരാതിയിലെ പല ആരോപണങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും രാഹുൽ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.


