പാകിസ്താൻ ടീം വെറും കോമഡിയാണ്; ഉല്ലസിക്കാനാണ് അവർ ന്യൂയോർക്കിലെത്തിയത്: ഡാനിഷ് കനേറിയ

single-img
10 June 2024

ലോകകപ്പിൽ കഴിഞ്ഞ ദിവസം ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്താൻ ടീം വെറും കോമഡിയാണെന്നും ഉല്ലസിക്കാനാണ് അവർ ന്യൂയോർക്കിലെത്തിയതെന്നും അവർക്ക് ഇന്ത്യയെ ഒരിക്കലും തോൽപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സെഞ്ച്വറിയടിച്ചാൽ മാധ്യമങ്ങൾ ഉടൻ ബാബർ, ബാബർ എന്ന് നിലവിളിച്ച് അവനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യും. എന്നാൽ അവന് കോഹ്ലിയുടെ ചെരിപ്പിടാൻ പോലും യോഗ്യതയില്ല. യുഎസിന്റെ ബൗളർമാർ കാണിച്ചു തന്നില്ലേ അക്കാര്യം. ബാബറിന് റൺസ് എടുക്കാനെ സാധിച്ചില്ല.

ബാബർ ശരിയായി ക്രീസിൽ ഉറച്ചു നിന്ന് ആ മത്സരം ആധികാരികമായി ജയിപ്പിക്കണമായിരുന്നു. ഇത് വളരെ മോശമാണ്”അവർക്ക് ഇന്ത്യയെ തോൽപ്പിക്കാനാകില്ല. എപ്പോഴൊക്കെ ലോകകപ്പിലേക്ക് വരുമ്പോഴും അവർ സ്വന്തം ബൗളിംഗിനെ പ്രശംസിക്കുന്നത് പതിവാണ്.

പാകിസ്ഥാനെ ബൗളിംഗ് നിര മത്സരം ജയിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ ആ ബൗളിംഗ് നിര കാരണമാണ് ആദ്യ മത്സരത്തിൽ അവർ തോറ്റത്. ഈ പാകിസ്താൻ ടീം വെറും കോമഡിയാണ്. ന്യൂയോർക്കിലെത്തിയത് കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാനാണ്’ ഡാനിഷ് കനേരിയ പറഞ്ഞു.