വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല: കെ സുരേന്ദ്രന്‍

single-img
18 August 2023

സംസ്ഥാന പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും സതീശന്‍ മുഖ്യമന്ത്രിയുടെ വലം കൈയ്യാണെന്നും ന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി..

വിഡി സതീശന് മുഖ്യമന്ത്രിയുമായി അന്തര്‍ധാരയുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുക്കുന്ന കേസുകളില്‍ സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ താങ്ങി നടക്കുന്നത് പ്രതിപക്ഷ നേതാവാണ്. വഞ്ചകനാണ് വിഡി സതീശന്‍. ഭരണകക്ഷിയെക്കാള്‍ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ഇങ്ങനെ ഒരു പ്രതിപക്ഷം കേരളത്തില്‍ എവിടെയും ഉണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ അത്ര വലിയ ഹരിശ്ചന്ദ്രന്‍ അല്ല. അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലും സുരേന്ദ്രന്‍ പ്രതികരിച്ചു. പൂര്‍ണമായും അന്വേഷണം ആവശ്യമുള്ള വെളിപ്പെടുത്തലാണ് ശക്തിധരന്‍ നടത്തിയിട്ടുള്ളത്. കരിമണല്‍ കര്‍ത്തയില്‍ നിന്ന് മുഖ്യമന്ത്രി മാസപ്പടി വാങ്ങിയിട്ടുണ്ടോ. ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നിഷേധിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.