വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം; നഷ്ടമായത് 60 പവന്‍ സ്വർണ്ണവും വജ്രാഭരണങ്ങളും

single-img
31 March 2023

പ്രശസ്ത ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം. ചെന്നൈയിലെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് ചെന്നൈയിലെ അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി.

വിജയ് യുടെ ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അതേസമയം, മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.