കുട്ടികൾക്കായി കരുതിയ മിഠായി വേഗത്തിൽ വിതരണം ചെയ്യാനാണ് മേശപ്പുറത്ത് ഇട്ടു നൽകിയത്; വിശദീകരണവുമായി വി മുരളീധരൻ
2 June 2026

തിരുവനന്തപുരം കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി മേശപ്പുറത്ത് ഇട്ടു നൽകിയ സംഭവത്തിൽ വിശദീകരണവുമായി വി. മുരളീധരൻ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്.
കുട്ടികൾക്കുള്ള മിഠായികളുമായി എത്തിയപ്പോൾ മന്ത്രി ഉൾപ്പെടെയുള്ളവർ പരിപാടി തുടങ്ങാൻ തയ്യാറായി നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ കുട്ടിക്കും നേരിട്ട് മിഠായി നൽകാൻ നിന്നാൽ കൂടുതൽ സമയം എടുക്കുമെന്നും, മന്ത്രി അടക്കമുള്ളവർ കാത്തുനിൽക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്കായി കരുതിയ മിഠായി വേഗത്തിൽ വിതരണം ചെയ്യാനാണ് മേശപ്പുറത്ത് ഇട്ടു നൽകിയതെന്നും, അതല്ലാതെ മറ്റൊരാശയവുമില്ലെന്നും വി. മുരളീധരൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി


