ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കി കൂടെയെന്ന് സുപ്രീം കോടതി 

single-img
27 January 2023

ദില്ലി: ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കി കൂടെയെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്‍്റെയാണ് നിരീക്ഷണം.സര്‍ക്കാര്‍ എന്തിനാണ് ഇതില്‍ ഇടപെടുന്നതെന്നും ആന്ധ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.തമിഴ് നാട്ടിലുള്ള അഹോബിലം മഠത്തിന്‍റെ ക്ഷേത്രം ആന്ധ്രയിലാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമായതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്‍റെ അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീലീല്‍ നല്‍കിയത്. അഹോബിലം മഠത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സതീഷ് പ്രസരന്‍, അഭിഭാഷകരായ സി. ശ്രീധരന്‍, പി. ബി സുരേഷ്, വിപിന്‍ നായര്‍ എന്നിവര്‍ ഹാജരായി