മലിനമായ കൊച്ചിയുടെ അന്തരീക്ഷത്തിന് വേനല്‍മഴ ആശ്വാസമായി

16 March 2023

ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് മലിനമായ കൊച്ചിയുടെ അന്തരീക്ഷത്തിന് വേനല്‍മഴ ആശ്വാസമായി.
ഇന്നലെ രാത്രി പെയ്ത വേനല്‍മഴയ്ക്ക് പിന്നാലെ കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവെന്നാണ് കണക്ക്. കൊച്ചിയില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79 ലെത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് വായു ഗുണനിലവാരം മെച്ചപ്പെടുന്നത്.
വായു ഗുണനിലവാര സൂചിക അനുസരിച്ച് 50 വരെയാണ് നല്ല വായു. 51 മുതല്‍ 100 വരെ ശരാശരിയായും 101 ന് മുകളില്‍ മോശം നിലയുമായാണ് കണക്കാക്കുന്നത്. 201 ന് മുകളിലെത്തുന്നത് അപകടകരമായ സൂചനയായാണ് കാണുന്നത്.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക മൂലം മാര്‍ച്ച് ഏഴിന് 294 ആയിരുന്നു കൊച്ചിയിലെ വായു ഗുണനിലവാരം. ഇതാണ് മെച്ചപ്പെട്ട് 79 ല്‍ എത്തിയിരിക്കുന്നത്.