സർക്കാരിനെതിരെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ഒന്നുമില്ല; വയനാട്ടിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെ?: മുഖ്യമന്ത്രി

വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് പറഞ്ഞ വാഗ്ദാനം പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം നിസ്സഹായവസ്ഥയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ഒന്നുമില്ല. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അത് കണ്ടതാണ്. സഭയിൽ ചർച്ചയിൽ പങ്കെടുക്കാൻ പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും വസ്തുത വച്ച് കൊണ്ട് സർക്കാരിനെ വിമർശക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസത്തിന് സംഭാവന നൽകാമെന്ന് പറഞ്ഞ പ്രതിപക്ഷം അതിൽ നിന്ന് പിന്മാറി. ലീഗ് പ്രത്യേക പദ്ധതിയുമായി പോയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് പിരിച്ച പണം എവിടെ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരകൾക്കെതിരെ സൈബർ ആക്രമണങ്ങള്‍ നടത്തുന്ന പ്രതിപക്ഷ നേതാവിൻ്റെ അനുയായികളെ നിലക്കുനിർത്താൻ പ്രതിപക്ഷ നേതാവിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. അവരെ പ്രോത്സഹിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .


