സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് കേരള ഹൈക്കോടതി

single-img
18 January 2023

കൊച്ചി: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ അപക്വമെന്ന് കേരള ഹൈക്കോടതി.

കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റഫര്‍ റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന്റെ റഫര്‍ റിപ്പോര്‍ട്ടിനെതിരെ തടസ ഹര്‍ജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിവാദ മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹര്‍ജി ഹൈക്കോടതിയില്‍ വന്നിരുന്നു. അന്ന് കേസ് കോടതി തള്ളിയിരുന്നു. അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോ‍ര്‍ട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹ‍ര്‍ജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.