ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തില്‍ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും

single-img
11 March 2023

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിക്കുക.

എന്നാല്‍ ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കര്‍മ്മപദ്ധതി ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

അതിനിടെ മാലിന്യവുമായി പ്ലാന്റിലേക്ക് വന്ന അമ്ബതോളം ലോറികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ലോറികള്‍ പ്ലാന്റിലെത്തിച്ചു. കൊച്ചി നഗരത്തില്‍ നിന്ന് ശേഖരിച്ച മാലിന്യമാണ് എത്തിച്ചത്.

പ്രതിഷേധം കാരണം അമ്ബലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികള്‍ പ്ലാന്റിലെത്തിച്ചത്. യാതൊരു തരം തിരിവും നടത്താതെ ആണ് മാലിന്യം എത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.