ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെ നിയമിക്കണം; ഹര്‍ജി തള്ളി ഹൈക്കോടതി

single-img
27 February 2024

ശബരിമല -മാളികപ്പുറം മേല്‍ശാന്തിമാരുടെ നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഈ ഹർജിയിൽ ഇടപെടാൻ കരണങ്ങളില്ലെന്നും മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാൽ മതിയെന്ന വിജ്ഞാപനം ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.

ഈ ക്ഷേത്രങ്ങളിലെ കാര്യങ്ങളിൽ ദേവസ്വം ബോർഡിന് കാര്യങ്ങൾ തീരുമാനിക്കാം. കീഴ്വഴക്കമനുസരിച്ച് തീരുമാനമെടുക്കാം. ദേവസ്വം ബോർഡിന്റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകർമ്മങ്ങൾ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആർക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന ശാന്തിക്കാരായ സി വി വിഷ്ണുനാരായണന്‍, ടി എല്‍ സിജിത്ത്, പി ആര്‍ വിജീഷ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.