ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സർക്കാർ ഉടൻ അയക്കും

single-img
11 November 2022

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചേക്കും.

രണ്ട് ദിവസം മുന്‍പ് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഓര്‍ഡിന്‍സ് പാസ്സാക്കിയത്. എന്നാല്‍ ഇന്നലെ രാത്രി വരെ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. ഓര്ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. എങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. അതിനിടെ കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സ്ലര്‍ സ്ഥാനത് നിന്നും ഗവര്‍ണ്ണാറെ മാറ്റി ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.