ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി

single-img
6 March 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി. തീ പൂര്‍ണമായി അണക്കാനുള്ള ശ്രമം തുടരുകയാണ്.

അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും. ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്. അന്തരീക്ഷത്തില്‍ മലിനമായ പുക ഇപ്പോഴും തങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും സ്കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. ഏഴിന് മുകളിലുള്ള ക്ലാസുകള്‍ക്ക് അവധി നല്‍കാത്തതില്‍ എറണാകുളം ജില്ലാ കളക്ടറുടെ ഫേസബുക്ക് പോസ്റ്റിന് താഴെ പരാതി പ്രവാഹമാണ്. അതേ സമയം ഇന്ന് കൊച്ചി നഗരത്തില്‍ പുക കുറഞ്ഞെങ്കിലും കാറ്റിന്‍്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂര്‍, കുമ്ബളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്.