തണ്ണിമത്തൻ ചുവപ്പിക്കുന്ന രാസവസ്തു ക്യാൻസറിന് വരെ കാരണമാകും; എങ്ങിനെ തിരിച്ചറിയാം

single-img
3 June 2024

ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തന്‍ മനുഷ്യ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്.

സൗത്താഫ്രിക്കയാണ് തണ്ണിമത്തന്റെ ജന്‍മദേശം. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമമാണ്. ഇവയ്‌ക്കൊപ്പം വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും മിതമായ അളവില്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തൻ കൂടുതൽ മധുരമുള്ളതാക്കാനും ചുവപ്പ് നിറം ലഭിക്കാനും രാസപദാർത്ഥങ്ങൾ കുത്തിവെക്കാറുണ്ട് . ഉളിൽ ചുവപ്പാക്കാന്‍ എറിത്രോസിന്‍ ബി എന്ന രാസപദാര്‍ഥം കുത്തിവെക്കാറുണ്ട്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും എറിത്രോസിന്‍ ഭാഗികമായി നിരോധിച്ചിരിക്കുകയാണ്.

കൂടിയ അളവില്‍ എറിത്രോസിന്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നതായി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി രാസവസ്തു കുത്തിവച്ച തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം എന്നുനോക്കാം:

  • അമിതമായ പഴുത്തതോ രുചിയുള്ളതോ ആയ തണ്ണിമത്തന് പ്രത്യേക ശ്രദ്ധ നൽകണം.
  • തണ്ണിമത്തൻ ഒരിടത്ത് മൃദുവും മറ്റൊരിടത്ത് ഉറച്ചതും ആണെങ്കിൽ, അത് കൃത്രിമത്വത്തിൻ്റെ ലക്ഷണമാകാം.

*രാസവസ്തുക്കൾ കുത്തിവച്ച തണ്ണിമത്തൻ്റെ പുറംതൊലിയിൽ അസാധാരണമായ വിള്ളലുകൾ ഉണ്ടാകാം.

*പഴത്തിൻ്റെ ബാഹ്യരൂപത്തെ മാത്രം ആശ്രയിക്കരുത്.

*ജൈവ ഉൽപന്നങ്ങൾ വിൽക്കുന്ന വിശ്വസ്തരായ കച്ചവടക്കാരിൽ നിന്ന് വാങ്ങണം.

*തൊലി കളഞ്ഞ് നന്നായി കഴുകുന്നത് രാസവസ്തുക്കൾ ഉപയോഗിച്ചുള്ള തണ്ണിമത്തൻ കഴിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.