കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുകെട്ടി; സാമ്പത്തിക വളര്‍ച്ചയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

single-img
14 August 2023

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിലും വിലക്കയറ്റത്തിലും ലോകരാജ്യങ്ങള്‍ നട്ടംതിരിയുമ്പേള്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അന്താരാഷ്‌ട്ര തലത്തില്‍ വിലക്കയറ്റം വലിയ ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരും റിസസര്‍വ് ബാങ്കും സ്വീകരിച്ചി നടപടികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

നാളത്തെ 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ”പണപ്പെരും വളരെ ആശങ്കാജനകമായി തുടരുകയാണ്. എന്നാല്‍ സാധാരണക്കാരെ ഇതില്‍ നിന്നു രക്ഷിക്കാന്‍ ഇന്ത്യയില്‍ സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കഴിഞ്ഞു.

നേരിട്ട വെല്ലുവിളികളെ ഇന്ത്യ അവസരമാക്കി മാറ്റുകയായിരുന്നു. ഇതിനെ തുടർന്ന് ജിഡിപി നിരക്കില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ അന്താരാഷ്‌ട്ര സാമ്പത്തിക വളര്‍ച്ചയ്ക്കായി ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്”- രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയിൽ സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും ദ്രൗപതി മുർമു പറഞ്ഞു. ”ഇന്ന് സ്ത്രീകൾ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം വർധിപ്പിക്കുകയും ചെയ്യുന്നു.

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകണമെന്ന് ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും എല്ലാത്തരം വെല്ലുവിളികളെയും ധൈര്യത്തോടെ അഭിമുഖീകരിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”- രാഷ്‌ട്രപതി പറഞ്ഞു.