പത്താനിലെ ചില സീനുകളില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്

single-img
29 December 2022

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളിലെത്തുന്ന പത്താനിലെ ചില സീനുകളില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്.

പാട്ടുകളില്‍ ഉള്‍പ്പടെ മാറ്റം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം സിനിമ വീണ്ടും സെന്‍സറിങ്ങിനായി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

സിനിമയുടെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസിനോട് മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചതായി സെന്‍സര്‍ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി പറഞ്ഞു. അതേസമയം, എന്തൊക്കെ മാറ്റങ്ങളാണ് നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

നേരത്തെ പത്താന്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ ഒരു ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ആവശ്യം ഉയര്‍ന്നത്. ഗാനത്തില്‍ കാവി നിറമുള്ള ബിക്കിനി ദീപിക ധരിച്ചതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്.