നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു;അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

single-img
15 September 2022

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

വിചാരണ കോടതി ജഡ്‍ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അതിജീവിതയുടെ ആരോപണം. തന്നെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിക്കുന്നു. എന്നാല്‍ വിചാരണ കോടതി ജഡ്‍ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ, ഹൈക്കോടതി ചോദിച്ചിരുന്നു.

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കേസിന്‍റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ മറ്റൊരു ഹര്‍ജി ഇതേ ബഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.