നയനസൂര്യയുടെ ദുരൂഹ മരണത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും

single-img
3 January 2023

തിരുവനന്തപുരം: യുവസംവിധായക നയനസൂര്യയുടെ ദുരൂഹ മരണത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും.

തുടരന്വേഷണത്തിനായി ചുമതലപ്പെടുത്തിയ ഡിസിആര്‍ബി അസി.കമ്മീഷണര്‍ ദിനിലാണ് ഫയലുകള്‍ പരിശോധിക്കുന്നത്. മ്യൂസിയം പൊലീസാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. നയനയുടെ മരണം കൊലപാതകമല്ലെന്നും ദുരൂഹതയില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് എത്തിയത്.

എന്നാല്‍ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. ഈ സാഹചര്യത്തിലാണ് ഇതേവരെ നടത്തിയിട്ടുള്ള അന്വേഷണം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ അസി.കമ്മീഷണറെ ചുമതലപ്പെടുത്തിയത്.