ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഏറ്റവും വലിയ മതഭ്രാന്തന്മാർ;വിവാദ പ്രസ്താവനയുമായി ഗുജറാത്ത് ഗവര്‍ണര്‍


ഗുജറാത്തിലെ നര്‍മദയില്‍ വച്ച് നടന്ന ഒരു സെമിനാറില്‍ സംസാരിക്കവെ ഗവര്‍ണര്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്.
ജയ് ഗോ മാതാ’ എന്ന വിളി പോലും സ്വാര്‍ഥത കൊണ്ടാണെന്ന് ആചാര്യ ദേവവ്രത് പറഞ്ഞു.
ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഏറ്റവും വലിയ മതഭ്രാന്തന്മാരെന്ന ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന്‍റെ പ്രസ്‌താവന വിവാദത്തില്‍. ഗവര്‍ണറുടെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപിയില്‍ നിന്നും മുറുമുറുപ്പുകള്‍ ഉയര്‍ന്നതായി വിവരമുണ്ട്. ബുധനാഴ്‌ച നര്‍മദയിലെ പൊയ്‌ച്ച ഗ്രാമത്തില്‍ ‘പ്രകൃതിയുടെ മടിത്തട്ടില്‍ ജൈവകൃഷി’ എന്ന സെമിനാറില്‍ സംസാരിക്കവെയായിരുന്നു ഗവര്‍ണറുടെ പ്രസ്‌താവന.
“ആളുകള്‍ ‘ജയ് ഗോ മാത’ എന്ന് വിളിക്കുന്നു. പക്ഷേ, പശു പാല്‍ തരുന്ന കാലയളവ് വരെ മാത്രമാണ് തൊഴുത്തില്‍ കെട്ടിയിടുന്നത്. പാല്‍ നല്‍കുന്നത് നിര്‍ത്തിയാല്‍ അവര്‍ പശുക്കളെ റോഡില്‍ തള്ളുന്നു. അതുകൊണ്ടാണ് ഞാന്‍ ഹിന്ദുക്കളെ നമ്ബര്‍ വണ്‍ മതഭ്രാന്തന്മാരെന്ന് പറയുന്നത്.
ഹിന്ദു മതവും പശുവും പരസ്‌പരം ബന്ധപ്പെട്ടതാണ്. എന്നാല്‍, ഇവിടെ ആളുകള്‍ ‘ജയ് ഗോ മാതാ’ എന്നുവിളിക്കുന്നത് സ്വാര്‍ഥത കൊണ്ടുമാത്രമാണ്”- ഗുജറാത്തിലെ രണ്ട് പ്രമുഖ പത്രങ്ങളെ ഉദ്ദരിച്ച് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പറഞ്ഞു. ജൈവ കൃഷിയിലേക്ക് തിരിയുകയാണെങ്കില്‍ ദൈവം സന്തുഷ്‌ടനായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
“ആളുകള്‍ ദൈവത്തോട് പ്രാര്‍ഥിക്കാന്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ സന്ദര്‍ശിക്കുന്നു. അങ്ങനെ ദൈവം അവരെ അനുഗ്രഹിക്കും. എന്നാല്‍, നിങ്ങള്‍ ജൈവ കൃഷിയിലേക്ക് തിരിയുകയാണെങ്കില്‍ ദൈവം നിങ്ങളില്‍ സ്വയമേവെ സന്തുഷ്‌ടനായി തീരും.
ഞാന്‍ ശാസ്‌ത്രീയ തെളിവുകള്‍ സഹിതം പറയുന്നു, രാസവളം ഉപയോഗിക്കുന്നത് കന്നുകാലികളെ കൊന്നൊടുക്കാന്‍ കാരണമാവും. നിങ്ങള്‍ ജൈവ കൃഷിയിലേക്ക് പോവുകയാണെങ്കില്‍ പുതുജീവന്‍ സൃഷ്‌ടിക്കാന്‍ കഴിയും”- ഗുജറാത്ത് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.